Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Track

ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ നി​യ​ന്ത്ര​ണം

പ​​​​ര​​​​വൂ​​​​ർ: നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ യാ​​​​ർ​​​​ഡി​​​​ലെ പാ​​​​ലം പ​​​​ണി​​​​യും വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ലെ മൂ​​​​ന്നാം ലൈ​​​​ൻ നി​​​​ർ​​​​മാ​​​​ണ​​​​വും പ്ര​​​​മാ​​​​ണി​​​​ച്ച് വി​​​​വി​​​​ധ ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളി​​​​ൽ റെ​​​​യി​​​​ൽ​​​​വേ നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​ണ് നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ റൂ​​​​ട്ടി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ. ജൂ​​​​ൺ, ജൂ​​​​ലൈ മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഗോ​​​​ര​​​​ഖ്‌​​​​പു​​​ർ, ബ​​​​റൂ​​​​ണി ഭാ​​​​ഗ​​​​ത്തേ​​​​ക്കു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളും വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടും.

◄ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി​​​​യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ►

നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ യാ​​​​ർ​​​​ഡി​​​​ലെ എ​​​​ട്ടാം ന​​​​മ്പ​​​​ർ പാ​​​​ല​​​​ത്തി​​​​ന്‍റെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ പ്ര​​​​മാ​​​​ണി​​​​ച്ച് ഇ​​​​ന്നു രാ​​​​ത്രി ഒ​​​​മ്പ​​​​ത് മു​​​​ത​​​​ൽ നാ​​​​ളെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നു വ​​​​രെ​​​​യാ​​​​ണു നി​​​​യ​​​​ന്ത്ര​​​​ണം. ഇ​​​​തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​ഴെ പ​​​​റ​​​​യു​​​​ന്ന ട്രെ​​​​യി​​​​നു​​​​ക​​​​ൾ നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​നും ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​ക്കു​​​​മി​​​​ട​​​​യി​​​​ൽ ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി.

വി​​​​വേ​​​​ക് എ​​​​ക്സ്പ്ര​​​​സ്: ഡി​​​​ബ്രു​​​​ഗ​​​​ഡി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട ഡി​​​​ബ്രു​​​​ഗ​​​​ഡ് - ക​​​​ന്യാ​​​​കു​​​​മാ​​​​രി വി​​​​വേ​​​​ക് എ​​​​ക്സ്പ്ര​​​​സ് (22504) ഇ​​​​ന്ന് നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ജം​​​​ഗ്ഷ​​​​നി​​​​ൽ യാ​​​​ത്ര അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.

നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ലി​​​​നും ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​ക്കു​​​​മി​​​​ട​​​​യി​​​​ൽ സ​​​​ർ​​​​വീ​​​​സ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.പ​​​​ര​​​​ശു​​​​റാം എ​​​​ക്സ്പ്ര​​​​സ് (മം​​​​ഗ​​​​ളൂ​​​​രു - ക​​​​ന്യാ​​​​കു​​​​മാ​​​​രി): ഇ​​​​ന്ന് മം​​​​ഗ​​​​ളൂ​​​​രു സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന പ​​​​ര​​​​ശു​​​​റാം എ​​​​ക്സ്പ്ര​​​​സ് (16649) നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ജം​​​​ഗ്ഷ​​​​നി​​​​ൽ സ​​​​ർ​​​​വീ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും.നാ​​​​ളെ ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​യി​​​​ൽ​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട പ​​​​ര​​​​ശു​​​​റാം എ​​​​ക്സ്പ്ര​​​​സ് (16650) ക​​​​ന്യാ​​​​കു​​​​മാ​​​​രി​​​​ക്കു പ​​​​ക​​​​രം നാ​​​​ഗ​​​​ർ​​​​കോ​​​​വി​​​​ൽ ജം​​​​ഗ്ഷ​​​​നി​​​​ൽ​​​നി​​​​ന്നാ​​​​കും സ​​​​ർ​​​​വീ​​​​സ് ആ​​​​രം​​​​ഭി​​​​ക്കു​​​​ക.

◄വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടു​​​​ന്ന സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ►

വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ലെ ഗോ​​​​ണ്ട - ഗോ​​​​ണ്ട ക​​​​ച്ചേ​​​​രി സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലെ മൂ​​​​ന്നാം ലൈ​​​​ൻ നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​മാ​​​​ണി​​​​ച്ച് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്ത് (കൊ​​​​ച്ചു​​​​വേ​​​​ളി), എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള ട്രെ​​​​യി​​​​നു​​​​ക​​​​ൾ വ​​​​ഴി​​​​തി​​​​രി​​​​ച്ചു​​​​വി​​​​ടും.

ര​​​​പ്തി​​​​സാ​​​​ഗ​​​​ർ എ​​​​ക്സ്പ്ര​​​​സ് (തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം - ഗോ​​​​ര​​​​ഖ്‌​​​​പു​​​​ർ):​ ജൂ​​​​ൺ 28, 30, ജൂ​​​​ലൈ ഒ​​​​ന്ന്, അ​​​​ഞ്ച്, ഏ​​​​ഴ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്തി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ര​​​​പ്തി​​​​സാ​​​​ഗ​​​​ർ എ​​​​ക്സ്പ്ര​​​​സ് (12512) ബാ​​​​ര​​​​ബ​​​​ങ്കി - മ​​​​ൽ​​​​ഹോ​​​​ർ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ഐ​​​​ഷ്ബാ​​​​ഗ് വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും. ഈ ​​​​ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് ഗോ​​​​ണ്ട​​​​യി​​​​ൽ സ്റ്റോ​​​​പ്പ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

ര​​​​പ്തി​​​​സാ​​​​ഗ​​​​ർ എ​​​​ക്സ്പ്ര​​​​സ് (എ​​​​റ​​​​ണാ​​​​കു​​​​ളം - ബ​​​​റൂ​​​​ണി):​ ജൂ​​​​ലൈ മൂ​​​​ന്നി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന ര​​​​പ്തി​​​​സാ​​​​ഗ​​​​ർ എ​​​​ക്സ്പ്ര​​​​സ് (12522) ഐ​​​​ഷ്ബാ​​​​ഗ് വ​​​​ഴി തി​​​​രി​​​​ച്ചു​​​​വി​​​​ടും. ഈ ​​​​സ​​​​ർ​​​​വീ​​​​സി​​​​നും ഗോ​​​​ണ്ട​​​​യി​​​​ലെ സ്റ്റോ​​​​പ്പ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up